Saturday, December 6, 2025
E-Paper
Home Techജിമെയിലിനെതിരെ വളര്‍ന്ന് സോഹോ മെയില്‍, ഏതാണ് മികച്ചത് ? നോക്കാം..!

ജിമെയിലിനെതിരെ വളര്‍ന്ന് സോഹോ മെയില്‍, ഏതാണ് മികച്ചത് ? നോക്കാം..!

by news_desk
0 comments

ലോകമെമ്പാടുമുള്ള ഇമെയിൽ ഉപയോക്താക്കൾക്കിടയിൽ ഒരു പുതിയ തരംഗം സൃഷ്ടിച്ച് സോഹോ മെയിൽ മുന്നേറുകയാണ്. ഗൂഗിളിൻ്റെ ആഗോള ആധിപത്യമുള്ള ജിമെയിലിന് ഒരു ശക്തമായ വെല്ലുവിളിയുയർത്തിക്കൊണ്ട്, പ്രത്യേകിച്ച് ബിസിനസ് ലോകത്ത്, സോഹോ മെയിൽ സ്ഥാനമുറപ്പിക്കുന്നു. ആരാണ് ഈ ഇമെയിൽ യുദ്ധത്തിലെ യഥാർത്ഥ വിജയി? നമുക്ക് നോക്കാം.

തദ്ദേശീയ ഡിജിറ്റല്‍ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ അതിന് ഗുണകരമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്‍ വികസിപ്പിച്ച ഇമെയില്‍ സേവനമാണ് സോഹോ മെയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ സോഹോ മെയിലിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്ലാറ്റ്‌ഫോം ചര്‍ച്ചയായി തുടങ്ങിയത്. അമിത്ഷായ്ക്ക് പിന്നാലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചത് സോഹോയുടെ ടൂളുകള്‍ ഉപയോഗിച്ചാണ്. ആരോഗ്യമന്ത്രി ജെപി നഡ്ഡയും സോഹോ മെയിലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമാണ് ഗൂഗിളിന്റെ ജിമെയില്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിച്ച് തുടങ്ങിയ കാലം മുതല്‍ ഇന്ത്യക്കാര്‍ക്ക് സുപരിചതവും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത പ്ലാറ്റ്‌ഫോമാണിത്.

അതേസമയം പല ഉപയോക്താക്കളെയും സോഹോയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം പരസ്യങ്ങളുടെ അഭാവമാണ്. ഇമെയിലുകൾ വായിക്കുമ്പോൾ പരസ്യങ്ങൾ കാണേണ്ടതില്ല എന്ന ഉറപ്പ് പ്രൊഫഷണൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ്. കൂടാതെ കലണ്ടര്‍, ടാസ്‌കുകള്‍, നോട്ടുകള്‍, കോണ്‍ടാക്ടുകള്‍, ബുക്ക്മാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര വര്‍ക്ക്സ്പേസ് ഒരുക്കിയിട്ടുണ്ട്. ഒരു ഇമെയിലിന് 1ജിബി വരെ അറ്റാച്ച്മെന്റ് അനുവദിക്കുന്നുണ്ട്. വലുപ്പം കൂടിയ ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യാവുന്ന ലിങ്കുകളാക്കി മാറ്റുന്നു.

ഓപ്പണ്‍ എഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഐ ബോട്ട് ആണിത്. ഇമെയില്‍ ത്രെഡുകള്‍ സംഗ്രഹിക്കുക, ഇമെയിലുകള്‍ ഡ്രാഫ്റ്റ് ചെയ്യുക, ഇമെയിലുകളുടെ ടോണ്‍ റിസീവര്‍ക്കനുസരിച്ച് ക്രമീകരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ഇതിനാവും. എഐ, ഡാറ്റ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ ഉപയോക്തൃ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നു.

Highlights: Zoho Mail vs Gmail, which one is better?

You may also like