Saturday, December 6, 2025
E-Paper
Home Keralaയുവമോർച്ച നേതാവിനെ കാറിലെത്തിയ സംഘം അടിച്ച് വീഴ്ത്തി, കുത്തി കൊലപ്പടുത്തി

യുവമോർച്ച നേതാവിനെ കാറിലെത്തിയ സംഘം അടിച്ച് വീഴ്ത്തി, കുത്തി കൊലപ്പടുത്തി

by news_desk1
0 comments

ബെംഗളൂരു(Bengaluru): ക‍ർണാടകയിൽ യുവമോർച്ച നേതാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വെങ്കടേഷ് കുറുബാര ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ കൊപ്പലിൽ ഗംഗാവതി നഗറിൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. കാറിൽ എത്തിയ സംഘം വെങ്കടേഷിനെ അടിച്ചു വീഴ്ത്തിയ ശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യം ആണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. ആക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടയർ പഞ്ചറായതിനെ തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ചതാണെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Highlights: Youth Morcha leader beaten, stabbed to death by a gang in a car

You may also like