Saturday, December 6, 2025
E-Paper
Home Keralaആലപ്പുഴയിൽ വാഹനാപകടത്തിൽ യുവ അത്‌ലറ്റിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവ അത്‌ലറ്റിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

by news_desk1
0 comments

ആലപ്പുഴ(Alappuzha): കായിക പരിശീലനത്തിനായി പോവുകയായിരുന്ന യുവ അത്‌ലറ്റ് വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ ലക്ഷ്മി ലാൽ (18) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീതയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശിയായ മണിലാലിന്റെ മകളാണ് ലക്ഷ്മി ലാൽ. മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തുവച്ചാണ് ഇവരുടെ സ്കൂട്ടറും ഒരു ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനീത ചികിത്സയിലാണ്. മരിച്ച ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

Highlights: Young athlete dies in car accident in Alappuzha; friend seriously injured

You may also like