തൃശൂർ(THRISSUR): ശബ്ദരേഖ വിവാദത്തില്‍ സിപിഎമ്മില്‍ നടപടി. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
കൂറ്ററാല്‍ ബ്രാഞ്ചിലേക്കാണ് ശരത് പ്രസാദിനെ തരംതാഴ്ത്തിയത്. സംഭവത്തില്‍ അച്ചടക്ക നടപടി വന്നേക്കും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
എ.സി. മൊയ്തീന്, എം.കെ. കണ്ണന്, കെ.കെ. രാമചന്ദ്രന് എംഎല്‍എ തുടങ്ങിയവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്ന് ശരത് പ്രസാദ് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയാ കമ്മിറ്റി അംഗം നിബിന് ശ്രീനിവാസനോട് ശരത് നേരിട്ട് സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.
Highlights: Word line dispute; DYFI demotes Thrissur district secretary to branch