Saturday, December 6, 2025
E-Paper
Home Keralaവി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

by news_desk
0 comments

ആലപ്പുഴ(ALAPPUZHA): വി എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വി എസിന്റെ ജന്മവീടു കൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. ഓർമയൊക്കെ നഷ്ടപ്പെട്ടിരുന്നു. വിഎസ് മരിക്കുമ്പോൾ ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരൻമാർ നേരത്തെ മരിച്ചു. ആഴിക്കുട്ടിയുടെ സംസ്കാരം വീട്ടു വളപ്പിൽ ഇന്ന് നടക്കും. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.

Highlights: VS Achuthanandan’s sister Azhikutty passes away

You may also like