0
ബിഹാർ:(Bihar)ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ. തിരഞ്ഞെടുപ്പിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലക്കാർഡുകൾ. ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
Highlights:‘Vote rigging took in Bihar’; Congress alleges