ചെന്നൈ(chennai): വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 36 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരിക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.
Highlights: Vijay’s rally; Death toll rises, judicial inquiry announced