0
തിരുവനന്തപുരം:(Thiruvananthapuram) ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ആചാരലംഘനം നടത്തിയിട്ടില്ലന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു.
Highlights:V. N. Vasavan denies ritual violation; says controversy was planned with malicious intent