തൃശൂർ :(Thrissur) പൂരപ്രേമിസംഘത്തിൻ്റെ മുഖ്യ ഉപദേഷ്‌ടാവായിരുന്ന പ്രൊഫ. എം. മാധവൻകുട്ടിയുടെ സ്‌മരണാർഥം പുരപ്രേമിസംഘം നൽകുന്ന 2025 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള മനോരമയുടെ തൃശൂർ ബ്യൂറോ ചീഫ് ആയിരുന്ന ഉണ്ണി കെ. വാര്യർക്കാണ് ഈ വർഷത്തെ പുരസ്ക്കാരം. 25000 രൂപയും ഫലകവും പൊന്നാടയുമാണ് അവാർഡ്. മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സേതുമാധവൻ, ലയൺസ് ഇൻ്റർനാഷണൽ സോൺ ചെയർമാനും, പൂരപ്രദർശന കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായിരുന്ന കെ. വിജയരാഘവൻ, പൂരപ്രേമിസംഘം ജോയിന്റ് സെക്രട്ടറി സജേഷ് കുന്നമ്പത്ത് എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്ലസ്‌ടു വിഭാഗത്തിൽ ഗണിത വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥിക്കുള്ള വിദ്യാഭ്യാസ അവാർഡ് തിരുവമ്പാടി ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാന്ദീപനി വിദ്യാനികേതൻ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥി പ്രണവ് പ്രസീത് കുറുവത്ത് അർഹനായി. പ്രൊഫ. എം. മാധവൻകുട്ടിയുടെ ചരമവാർഷികദിനമായ ഈ മാസം 28ന് തൃശൂർ കൗസ്‌തുഭം ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടേംകാവിൽ എന്നിവർ അറിയിച്ചു.
Highlights:Unni K. Warrier, Pranav Praseeth Win Memorial, Education Awards
പൂരപ്രേമി സംഘം പ്രൊഫ. എം. മാധവൻകുട്ടി സ്‌മാരക അവാർഡ് ഉണ്ണി കെ വാര്യർക്ക്;വിദ്യാർഥിക്കുള്ള പുരസ്കാരം പ്രണവ് പ്രസീത് കുറുവത്തിന്
0