കൊച്ചി:(Kochi) തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ച് നേതാക്കൾ. വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പത്രിക അവതരണത്തിൽ പങ്കെടുത്തു. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കും. വന്യജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകും. അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. അതുപോലെ എല്ലാവർക്കും വീടും യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. മുൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും
Highlights:udf released local body election manifesto