ദുബൈ(Dubai): ഐക്യരാഷ്ട്രസഭ ടൂറിസം സ്പെഷ്യലൈസ്ഡ് ഏജൻസിയുടെ അടുത്ത സെക്രട്ടറി ജനറലായി യു.എ.ഇയിലെ ശൈഖ അൽ നൊവൈസ്. 50 വർഷത്തെ ചരിത്രത്തിൽ സംഘടനയെ നയിക്കുന്ന ആദ്യ വനിതയാകും ഇവർ.
മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട അവരുടെ നിയമനം റിയാദിൽ നടന്ന 26-ാമത് യുഎൻ ടൂറിസം ജനറൽ അസംബ്ലിയാണ് അംഗീകരിച്ചത്. 160-ലധികം രാജ്യങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ഭൂരിപക്ഷത്തോടെയായിരുന്നു സ്ഥിരീകരണം. 2026-2029 കാലയളവിൽ ആഗോള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അവർ സംഘടനയെ നയിക്കും.
യുഎൻ അംഗങ്ങൾക്ക് നന്ദി അറിയിച്ച അൽ നൊവൈസ് ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചു. യുവാക്കൾ, സ്ത്രീകൾ, പ്രാദേശികസമൂഹങ്ങൾ എന്നിവരെ ഉൾക്കൊള്ളിച്ചായിരിക്കും പദ്ധതികളെന്നും അവർ വ്യക്തമാക്കി. അൽ നൊവൈസിനെ തെരഞ്ഞെടുത്തത് ആഗോള ടൂറിസം മേഖലയ്ക്കും യുഎഇക്കും പ്രധാന നാഴികക്കല്ലാകുമെന്ന് യുഎഇ ടൂറിസം മന്ത്രി പ്രതികരിച്ചു.
Highlights: UAE’s Sheikha Al Nowais becomes UN Tourism Secretary-General, first female head in five decades