Saturday, December 6, 2025
E-Paper
Home Highlightsപട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ, വി ഫോര്‍ പട്ടാമ്പിയിൽ അതൃപ്തി, എൽഡിഎഫിലും പ്രതിസന്ധി

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ, വി ഫോര്‍ പട്ടാമ്പിയിൽ അതൃപ്തി, എൽഡിഎഫിലും പ്രതിസന്ധി

by news_desk
0 comments

പാലക്കാട്(Palakkad): രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു.

ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിൽ ചേര്‍ന്നു. അതേസമയം, വി ഫോര്‍ പട്ടാമ്പി നേതാവായ ഷാജി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചതോടെ എൽഡിഎഫ് കടുത്ത പ്രതിസന്ധിയിലായി. വി ഫോർ പട്ടാമ്പിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ യു ഡി എഫ് ശക്തികേന്ദ്രത്തിൽ എൽ ഡി എഫ് അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതിൽ വി ഫോർ പട്ടാമ്പിയിലും അതൃപ്തിയുണ്ട്. കോൺഗ്രസിലേയ്ക്ക് തിരികെ ഇല്ലെന്നാണ് വി ഫോര്‍ പട്ടാമ്പിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്.

Highlights: TP Shaji resigns as Pattambi Municipality Chairperson, joins Congress again, V for Pattambi is unhappy, LDF is also in crisis

You may also like