തിരുവനന്തപുരം(Thiruvananthapuram): ആഗോള അയ്യപ്പ സംഗമം വൻ വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യത്തിലെത്തി. സംഗമത്തിൽ 4126 പേർ പങ്കെടുത്തു.
ചീറ്റിപ്പോയെന്ന പ്രചാരണങ്ങളിൽ ഒരു കാര്യവുമില്ല. സംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ടെന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന പ്രചാരണം ഉണ്ടായി.
ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തർക്കും മുന്നിൽ അവതരിപ്പിക്കണമെന്നതിൽ സജീവ ചർച്ച നടന്നു. നാലു വർഷത്തിനുള്ളിൽ ഈ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. ഉദ്ഘാടന സമ്മേളനം കഴിഞ്ഞശേഷം മൂന്ന് സെഷനുകളിലേക്ക് പിരിഞ്ഞു. ഒരേസമയം മൂന്ന് സെഷനുകൾ നടന്നു.
5000 പേർക്ക് ഇരിക്കാൻ പറ്റുന്ന പന്തലാണ് ഒരുക്കിയത്. പരിപാടി ചീറ്റിപ്പോയെന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.
Highlights: There is no point in a campaign that has gone bad; Global Ayyappa Sangam is a great success: P.S. Prashanth