ദില്ലി:(Delhi) മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തിന്റെ ഭാവിയായ നിഷ്കളങ്കരായ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലും ഇല്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓർത്ത് ലജ്ജയാണ് തോന്നുന്നത്. 20 വർഷത്തിലേറെയായ ബിജെപി ഭരണത്തിൽ കുട്ടികളുടെ പ്ലേറ്റുകൾ പോലും മധ്യപ്രദേശിൽ മോഷ്ടിക്കപ്പെട്ടു. തന്റെ ഹൃദയം തകർന്നുപോയെന്നും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.
“ബിജെപിയുടെ വികസനം” വെറും മിഥ്യയാണെന്നും പാർട്ടി അധികാരത്തിൽ വരുന്നതിന്റെ യഥാർത്ഥ രഹസ്യം “വ്യവസ്ഥ” (വ്യവസ്ഥ) ആണെന്നും താൻ ഇന്ന് തന്നെ മധ്യപ്രദേശിലേക്ക് പോകുകയാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
Highlights :‘The Prime Minister and Madhya Pradesh Chief Minister should be ashamed of this’; Rahul Gandhi criticizes the incident of serving midday meal in newspaper to school children