പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. കൂടിയാലോചനകളോ ചര്‍ച്ചകളോ നടത്താതെയാണ് പുതിയ തൊഴില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന ആക്ഷേപം തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പരസ്യ പ്രതിഷേധത്തിലേക്കും ഇറങ്ങുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തി മുതലാളിത്ത വര്‍ഗത്തിന് ഓശാന പാടുകയാണ് കേന്ദ്രസര്‍ക്കാരെന്നാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം. തൊഴില്ലായ്മ രൂക്ഷമമായ കാലത്ത് ജനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടടിയായി ഇത് മാറി. നേരത്തെ പാര്‍ലിമെന്റ് പാസാക്കിയ നിയമം ഭരണപക്ഷ ട്രേഡ് യൂണിയനായ ബി.എം.എസ് അടക്കുള്ള തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിവെച്ചിരുന്നത്. ബീഹാറില്‍ നേടിയ വിജയത്തിന്റെ ലഹരിയിലാണ് എല്ലാ എതിര്‍പ്പുകളെയും കാറ്റില്‍ പറത്തി ഏകപക്ഷീയമായി ഇത് പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. തൊഴിലാളികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ബലമായി വിലങ്ങ് അണിയിച്ച് ചൂഷണത്തിന് വിധേയരാവാന്‍ സര്‍ക്കാര്‍ തന്നെ പറയാതെ പറയുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഈ നയത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല, ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള കടന്നാക്രമണമാണ്. നാടിന്റെ ശബ്ദമായ മാധ്യമങ്ങളെയും കുച്ചുവിലങ്ങിടാനും കാര്യമായ ശ്രമങ്ങളാണ് ഉണ്ടായത്. ഏഴു പതിറ്റാണ്ടോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഒരുക്കിയ വര്‍ക്കിംഗ് ജേണലിസ്റ്റ് ആക്ട് അടക്കം പിന്‍വലിച്ചാണ് തിടുക്കത്തില്‍ ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നത്. മാധ്യമ മേഖലയില്‍ വലിയ പ്രതിസന്ധിയ്ക്ക് വഴി വെട്ടുന്ന സര്‍ക്കാര്‍ നടപടി ഇലക്ട്രോണിക്, ഡിജിറ്റല്‍ മേഖലകളില്‍ പണിയെടുക്കുന്നവരെയും വര്‍ക്കിംഗ് ജേണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കെയാണ് ബി.ജെ.പിയുടെ ദേശീയ തലത്തിലെയും വിവിധ സംസ്ഥാനങ്ങളിലേയും ഭരണങ്ങള്‍ ഭയപ്പെടുന്നത് മാധ്യമങ്ങളെയാണ്. ആ ഭീതിയില്‍ പക്ഷേ അവര്‍ ചെയ്യുന്നതെല്ലാം അവര്‍ക്ക് തന്നെ തിരിച്ചടിക്കുമെന്ന് കാലം തെളിയിക്കും. അറിയാനും അധ്വാനിക്കാനുമുള്ള ജനങ്ങളുടെ അവകാശം ഭരണഘടനയാല്‍ എഴുതിവെക്കപ്പെട്ട രാജ്യത്ത് നടക്കുന്ന ഹിഡന്‍ അജണ്ടകള്‍ ചോദ്യം ചെയ്യപ്പെടണം ഇല്ലെങ്കില്‍ ആ മൗനത്തില്‍ നാം തന്നെ വെണ്ണീറാക്കും. ഉയരാത്ത കൈയും പൊങ്ങാത്ത കൈയും അടിമത്തത്തിന്റെ അടയാളമാണ്. അതുകൊണ്ട് ചോദ്യം ചെയ്യേണ്ടതിന് ചോദ്യം ചെയ്യുക തന്നെ വേണം.
തൊഴില്‍ നിയമ ഭേദഗതി ആര്‍ക്ക് വേണ്ടി
0