എയിംസ് കേരളത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടിലേറെയായുള്ള ആയുസുണ്ട്. ഡല്‍ഹിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ എയിംസ് പ്രവര്‍ത്തനം തുടങ്ങിയിട്ടും കേരളം വര്‍ഷങ്ങളായി കടുത്ത അവഗണനയും വിവേചനവുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ബി.ജെ.പി ജനങ്ങളെ മോഹിപ്പിക്കുന്ന വസ്തുവായി ഇത് മാറിയിട്ടുണ്ട്. ഇലക്ഷന്‍ പ്രചരണത്തിന് നാട്ടിലെത്തുന്ന മോദി മുതലുള്ള സകല നേതാക്കന്മാരു പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്‍കി മടങ്ങുന്നതല്ലാതെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. രാഷ്ട്രീയപരമായി വേണ്ടത്ര നേട്ടം കേരളത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് മതിയായ പ്രധാന്യം നല്‍കുന്നതില്‍ ഭാരത സര്‍ക്കാര്‍ നിസ്സംഗത തുടരുക്കുകയാണ്.
എയിംസിനായി സ്ഥലം കണ്ടെത്തുന്നതിലും കണ്ടെത്തിയ ഇടത്തെക്കുറിച്ചും ഇപ്പോഴും വ്യക്തമായ ധാരണയിലെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിട്ടാല്ലാത് മറ്റൊരു തലവേദനയായി നില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ,കോഴിക്കോട്, കാസര്‍കോട് എന്നീങ്ങനെ പല ജില്ലകളും ഇതിനായി കണ്ടെത്തി ഇരു സര്‍ക്കാരുകളും പരിശോധനകള്‍ നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ കെ.വി തോമസിനോട് അടുത്തതായി കേന്ദ്രം പുതുതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിനു ലഭിക്കുമെന്ന് എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്ര അറിയിച്ചിരുന്നു. എന്നാല്‍ അതിനെ പിന്‍പറ്റി നടക്കുന്ന രാഷ്ട്രീയ പോര്‍വിളികളും വിരവാദങ്ങളുമാണ് അസഹനീയം.
മണ്ഡലത്തിലെ ജനങ്ങളെ നേരെ ചൊവ്വേ കാണാനോ കേള്‍ക്കാനോ സമയമില്ലാത്തൊരു ജനപ്രതിനിധി കലുങ്ക് ചര്‍ച്ചയെന്ന പരിപാടിയിലൂടെ ഇത്തരം വീരവാദം മുഴക്കുകയാണ്. ആലപ്പുഴയിലാണ് എയിംസ് വരേണ്ടത് അല്ലെങ്കില്‍ താന്‍ ജയിച്ച വന്ന മണ്ഡലമായ തൃശൂരിന് അത് അനുവദിക്കണം ഇല്ലെങ്കില്‍ തമിഴ് നാട്ടിലേക്ക് പോയിക്കോട്ടെ എന്ന് പറയുന്ന അധികാരത്തിന്റെ അഹന്തയാണ് അംഗീകരിക്കാനാവാത്തത്. ജനങ്ങളുടെ ദീര്‍ഘനാളായുള്ള സ്വപ്‌നത്തെ വെറും കവല പ്രസംഗത്തിലേക്ക് വലിച്ചിഴച്ച് നടത്തുന്ന നാടിനെ തന്നെ അപമാനിക്കുകയാണ് കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി. തന്റെ വകുപ്പ് പോലുമല്ലാതിരുന്നിട്ട് കുറേ നാളുകളായി കണ്ണില്‍ കാണുന്നവരോടെല്ലാം എയിംസ് എന്റെ മാത്രം കുഞ്ഞാണ് എനിയ്ക്ക് തോന്നുമ്പോള്‍ തോന്നിയിടത്ത് ഞാന്‍ പ്രസവിക്കുമെന്ന മട്ടില്‍ സുരേഷ് ഗോപി ഇങ്ങനെ വീമ്പ് പറഞ്ഞ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കേരളത്തിന്റെ പ്രതിനിധി തോമസും കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ ഔദ്യോഗികമായി കണ്ടെത്തിയ സ്ഥലം എന്നറിയിച്ചതാണ്.
വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ നടപടികള്‍ കൈകൊള്ളാമെന്നും അറിയിച്ചതാണ്. എന്നാല്‍ അതിനെയെല്ലാം അപ്പാടെ തള്ളി അവിടെ വേണം ഇവിടെ വേണം. എന്ന വാശി പിടിക്കലും. കൂടാതെയുള്ള സുരേഷ് ഗോപിയുടെ എയിംസിനെ വെച്ചുള്ള ഷോ വര്‍ക്കും. ബി.ജെ.പിയില്‍ തന്നെ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കാസര്‍ക്കോട് വേണമെന്ന് അവിടത്തെ പ്രസിഡന്റ്, തിരുവനന്തപുരത്ത് വേണമെന്ന് അവിടത്തെ പ്രസിഡന്റും. രാഷ്ട്രീയ ലാക്കോടെയുള്ള കച്ചവട വിളി തെരുവ് യുദ്ധം നല്ല ഉദ്ദേശത്തോടെയല്ലായെന്ന് വ്യക്തമാണ്. രാഷ്ട്രീയക്കാര്‍ക്ക് ആ നാടകം തുടരാം. പക്ഷേ, കേരളത്തിന് അത് നാടകമല്ല, ലോകത്തിന് മുന്നില്‍ രാജ്യത്തിനും മുന്നേ നടക്കുന്ന വളരുന്ന കേരളത്തിന് അത് അനിവാര്യമാണ്.
Highlights: Taniniram editorial today: 26.09.2025
എയിംസ് കേരളത്തിന് പൊറാട്ട് നാടക വിഷയമല്ല
0