Saturday, December 6, 2025
E-Paper
Home Editorialഎസ്.ഐ.ആറിൽ വിശ്വാസ്യത ഇനിയും വേണം

എസ്.ഐ.ആറിൽ വിശ്വാസ്യത ഇനിയും വേണം

by news_desk
0 comments

1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 21 പ്രകാരം രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. 2002ലാണ് ഏറ്റവും ഒടുവിലായി വോട്ടർപട്ടിക പരിഷ്കരണം നടന്നത്. ഒരു ബൂത്തിൽ 1200 വോട്ടർമാർ എന്ന കണക്കിലാണ് പുനർ ക്രമീകരണം ഉണ്ടാകുക. ആധാർ ഉൾപ്പെടെ 12 ഓളം രേഖകൾ വീടുകളിലേക്ക് എത്തുന്ന ബി.എൽ.എ മാർ നൽകുന്ന എനുമറേഷൻ ഫോമിലൂടെ കൈമാറിയാണ് ഇത് പൂർത്തീകരിക്കുന്നത്. സമീപകാലത്തായി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന് മേൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അത്യന്ത ഗൗരവമായ ശ്രദ്ധ ഇതിന്റെ പ്രവർത്തനങ്ങൾക്ക് നൽകേണ്ടതുണ്ട്. ബീഹാറിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം പൗരന്മാർക്ക് സമ്മതീദാന അവകാശം നഷ്ടമായത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ്. ജനങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പതിച്ച നൽകിയിരിക്കുന്ന അവകാശ അധികാരത്തെ കേവലമായ സാങ്കേതിക തടസ്സം കൊണ്ടോ അശ്രദ്ധകൊണ്ടോ നഷ്ടപ്പെട്ടു പോകുന്നത് ജനതയോടും ഇന്ത്യൻ ജനാധിപത്യ ചരിത്രത്തോടും ചെയ്യുന്ന കടുത്ത വഞ്ചനയും തെറ്റുമാണ്.

ലോകസഭാ തിരഞ്ഞെടുപ്പിൽ നടന്ന വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട ആരോപണം എന്ന് പറയുന്നത് രാജ്യത്ത് എവിടെയും വാടക രസീത് ഉണ്ടെങ്കിൽ ഏതൊരാൾക്കും എവിടെ നിന്നു വേണമെങ്കിലും ഏതു മണ്ഡലത്തിൽ നിന്നും വോട്ട് ചേർക്കാം. ആ സാഹചര്യത്തിൽ എസ്.ഐ.ആറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ് വീണ്ടും. നിലവിൽ പരിഷ്കരിക്കുന്ന വോട്ടർ പട്ടികയിൽ ഇടനേടാനും ഈ രീതിയിൽ മതിയെന്നിരിക്കെ. വോട്ടർ പട്ടികയിലെ ഇരട്ടിപ്പും അനധികൃതമായ ഇടപെടലുകളും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള സംവിധാനങ്ങൾക്ക് കഴിയുമോ. അതിനാൽ അടിയന്തരമായി ഇത്തരം ദുർബലമായ നിയമാവലികൾ പിൻവലിച്ച് കൃത്യവും ആധികാരികവുമായ സംവിധാനത്തിലൂടെ എസ് ഐ ആറിന്റെ നടപടികളുമായി മുന്നോട്ടുപോണം. അർഹതപ്പെട്ട ആർക്കും വോട്ടെന്ന ജന്മാവകാശം നഷ്ടപ്പെട്ടുപോവാൻ പാടില്ല. തീവ്ര വോട്ടർപട്ടിക പരിഷ്കരത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയുള്ള ബി.എൽ.ഓമാർക്ക് ഒരേസമയം രണ്ട് ജോലികൾ ചെയ്യേണ്ടതായ സ്ഥിതിയാണ്. ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന അമിതമായ ജോലിഭാരം പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിക്കാം. ജനാധിപത്യത്തിൻ്റെ സുരക്ഷിതത്വത്തിനും പരിപൂർണ്ണമായ വിജയത്തിനും അനിവാര്യമായ പ്രവർത്തനങ്ങൾ നടത്തപ്പെടുമ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ക്രമീകരണം ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. കൂടാതെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വോട്ടർപട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ് ആയതിനാൽ ഫലപ്രദമായ സംവിധാനങ്ങളിലൂടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്.

Highlights: Taniniram editorial today 05.11.2025

You may also like