Saturday, December 6, 2025
E-Paper
Home Nationalഭാര്യയെ അനസ്തേഷ്യ നൽകി കൊന്നു; കേസിൽ സർജൻ അറസ്റ്റിൽ

ഭാര്യയെ അനസ്തേഷ്യ നൽകി കൊന്നു; കേസിൽ സർജൻ അറസ്റ്റിൽ

by news_desk
0 comments

ബംഗളൂരു(BANGALURU): ബം​ഗളൂരുവിൽ ഭാര്യയെ അനസ്തേഷ്യ നൽകി കൊലപ്പെടുത്തിയ കേസിൽ സർജൻ അറസ്റ്റിൽ. ഡെർമറ്റോളജിസ്റ്റായ 29കാരി കൃതിക എം റെഡ്ഡി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച കൃതികയുടെ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ മറാത്തഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മെയ് 26 നായിരുന്നു ഇരുവരുടേയും വിവാഹം. ആറ് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഏപ്രിലിൽ ആണ് കൃതിക കൊല്ലപ്പെടുന്നത്. മഹേന്ദ്ര റെഡ്ഡി കൃതികയ്ക്ക് അമിതമായി അനസ്തെറ്റിക് മരുന്നുകൾ നൽകി. തുടർന്ന് കൃതികയ്ക്ക് ശ്വസന തടസ്സം ഉണ്ടായി. പിന്നാലെ കൃതിക മരണത്തിന് കീഴടങ്ങി. എന്നാൽ സ്വാഭാവിക മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ മഹേന്ദ്ര ശ്രമിച്ചു.

ഭാര്യയ്ക്ക് അസുഖം ബാധിച്ചെന്നും അബോധാവസ്ഥയിലായെന്നും പറഞ്ഞ് മുന്നേകൊളാലുവിലെ അയ്യപ്പ ലേഔട്ടിന് സമീപത്തെ ആശുപത്രിയിൽ മഹേന്ദ്ര കൃതികയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് വ്യക്തമാക്കുന്ന അസ്വാഭാവിക മരണ റിപ്പോർട്ട് (യുഡിആർ) ലഭിച്ചതായി പൊലീസ് കമീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. പക്ഷെ പരാതി ഒന്നും ലഭിച്ചിരുന്നില്ല. പക്ഷെ പൊലീസ് സ്വമേധയാ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. അവ പരിശോധനയ്ക്ക് അയച്ചതായും കമീഷണർ പറഞ്ഞു.

കാനുല സെറ്റ്, ഇഞ്ചക്ഷൻ ട്യൂബ്, കുറ്റകൃത്യത്തിൽ ഉപയോഗിച്ച മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ കണ്ടെത്തി. മരണകാരണം കൃത്യമായി കണ്ടെത്താൻ കൃതികയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അവയവങ്ങളിൽ സെഡേറ്റീവ് (പ്രൊപ്പോഫോൾ) പദാർഥങ്ങൾ അടങ്ങിയിട്ടുള്ളതായാണ് റിപ്പോർട്ട്. ‌

തുടർന്ന് മഹേന്ദ്ര റെഡ്ഡി തന്റെ മകളെ മയക്കുമരുന്ന് നൽകി കൊന്നതായി സംശയമുണ്ടെന്ന് കൃതികയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പിയിലെ മണിപ്പാലിൽ നിന്ന് മറത്തഹള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താനുപയോ​ഗിച്ച മരുന്നുകൾ വാങ്ങാൻ ഡോ. മഹേന്ദ്ര അയാളുടെ പദവികൾ ദുരുപയോ​ഗം ചെയ്തതായി പൊലീസ് പറഞ്ഞു. പരാതിയും പോസ്റ്റ്‌മോർട്ടം പരിശോധനയും ഒഴിവാക്കാൻ കൃതികയുടെ കുടുംബത്തിൽ സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Highlights: Surgeon arrested for killing wife by giving her anesthesia

You may also like