കോഴിക്കോട്(kozhikode) താമരശേരിയിൽ സ്വകാര്യബസിൽ വച്ച് വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശേരിയിൽ നിന്നും സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാർഥിക്കുനേരെ പ്രതി ലൈംഗിക അതിക്രമം നടത്തിയത്. സ്കൂളിൽ എത്തിയശേഷം വിദ്യാർഥി അധ്യാപകരോട് വിവരം പറയുകയായിരുന്നു.
കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മുൻപും സമാനരീതിയിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിയെ ഇന്നാണ് പോലീസ് പിടികൂടിയത്.
Highlights: Student sexually assaulted in private bus in Thamarassery; Accused arrested