Saturday, December 6, 2025
E-Paper
Home Keralaസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, മികച്ചനടി ഷംല ഹംസ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, മികച്ചനടി ഷംല ഹംസ

by news_desk
0 comments

തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭ്രമയു?ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.

മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) പുരസ്‌കാരം നേടി. കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി.

  • മികച്ച വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)
  • നവാഗതസംവിധായകൻ ഫാസിൽ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ
  • ജനപ്രീതി ചിത്രം- പ്രേമലു
  • നൃത്ത സംവിധാനം- സുമേഷ് സുന്ദർ(ബൊഗൈൻവില്ല)
  • ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്)
  • ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്)
  • കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
  • മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
  • കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)
  • ശബ്ദരൂപകല്‍പന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മല്‍ ബോയ്സ്)
  • സിങ്ക് സൗണ്ട് – അജയൻ അടാട്ട് (പണി)
  • കലാസംവിധായകൻ – അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
  • ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
  • പിന്നണി ഗായിക- സെബ ടോമി(അം അ)
  • പിന്നണി ഗായകന്‍-  ഹരി ശങ്കർ(എആര്‍എം)
  • പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
  • സംഗീത സംവിധയകൻ- സുഷിൻ ശ്യാം
  • ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
  • ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
  • തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
  • മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
  • സ്വഭാവനടി – ലിജോമോൾ (നടന്ന സംഭവം)
  • സ്വഭാവ നടന്‍-  സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)
  • സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്) 
  • മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
  • മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
  • പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിർമയി ((ബൊഗൈൻവില്ല)
  • പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
  • മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
  • പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം)
  • പ്രത്യേക ജൂറി പരാമര്‍ശം-  ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
  • മികച്ച നടന്‍-  മമ്മൂട്ടി (ഭ്രമയുഗം)
  • മികച്ച സംഗീത സംവിധായകന്‍( ഗാനങ്ങള്‍):സുഷിന്‍ ശ്യാം
  • മികച്ച സംവിധായകന്‍: ചിദംബരം(മഞ്ഞുമ്മല്‍ ബോയ്‌സ്)
  • മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്
  • മികച്ച തിരക്കഥാകൃത്ത്: ചിദംബരം
  • മികച്ച തിരക്കഥാകൃത്ത്(അഡാപ്‌റ്റേഷന്‍): ലാജോ ജോസ്, അമല്‍ നീരദ്

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്‌ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു.

Highlights: State Film Awards: Best Actor Mammootty, Best Actress Shamla Hamsa

You may also like