തിരുവനന്തപുരം(Thiruvanathapuram): ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.
ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ പറഞ്ഞു.
Highlights: Sree Narayana Gurudev’s statue in the valley; SNDP union demands investigation