Saturday, December 6, 2025
E-Paper
Home Keralaവെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചു, അമ്മയും ആൺസുഹൃത്തും യു.കെയിൽ; വിശദാന്വേഷണം ആരംഭിച്ച് ATS

വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചു, അമ്മയും ആൺസുഹൃത്തും യു.കെയിൽ; വിശദാന്വേഷണം ആരംഭിച്ച് ATS

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല കേസുമായി ബന്ധപ്പെടുത്തിയും അന്വേഷണം. ISൽ ചേരാൻ പ്രേരിപ്പിച്ചതിന്റെ ഫോൺ വിവരങ്ങൾ പൊലീസിന് ലഭിച്ചു.

പ്രതികളായ അമ്മയും ആൺസുഹൃത്തും യു.കെയിൽ ആയതിനാൽ നിയമോപദേശം തേടും. NIA യും അന്വേഷണം ആരംഭിച്ചു. അമ്മയും ആൺസുഹൃത്തും ചേർന്നു 16 കാരനെ IS ൽ ചേരാൻ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്.

അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് എടുത്തിരുന്നു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു.

പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു.

തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

ആറ്റിങ്ങൽ DYSP യുടെ നേതൃത്തിൽ UAPA ചുമത്തി കേസ് അന്വേഷിക്കുന്നു. സംഭവത്തിൽ NIAയും വിവരശേഖരണം ആരംഭിച്ചു.

Highlights : sixteen year old forced to join isis

You may also like