Saturday, December 6, 2025
E-Paper
Home Nationalവന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

by news_desk2
0 comments

ദില്ലി:(Delhi) ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മെമു ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഒരേ ട്രാക്കിൽ സഞ്ചരിച്ചിരുന്ന മെമു ട്രെയിനും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടച്ചത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

Highlights:Six killed as passenger, goods trains collide in Chhattisgarh

You may also like