ദില്ലി:(Delhi) പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി. രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തൽ. മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. രാംനാഥ് ഗോയങ്കെ പ്രസംഗ പരമ്പരയിലെ പ്രഭാഷണത്തെയാണ് തരൂർ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമെന്ന് തരൂർ കുറിപ്പിൽ പറയുന്നു. തരൂരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി വീണ്ടും ഉന്നയിച്ചു.
Highlights:shashi tharoor praises pm modi’s speech