ഷാര്‍ജ(Sharjah): തൂവെള്ള ഗൗൺ ധരിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിലേക്ക് നടന്നു കയറുന്ന സുന്ദരിയായ യുവതി. തന്‍റെ കൈവിരല്‍ കോര്‍ത്തു നടന്ന മകള്‍ വിവാഹിതയാകുന്നതിന്‍റെ സന്തോഷം പങ്കിടുന്ന അമ്മ… രാജകീയ പ്രൗഡി തെല്ലും കുറയാതെ നടന്ന ഒരു വിവാഹത്തിന്‍റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഷാര്‍ജ ഭരണാധികാരിയുടെ കൊച്ചുമകളാണ് കഴിഞ്ഞ ദിവസം വിവാഹിതയായത്.
സുപ്രീം കൗൺസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൊച്ചുമകളുടെ വിവാഹമാണ് അത്യാഢംബരങ്ങളോടെ നടന്നത്. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകളും യുഎഇയുടെ സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മകളാണ് വിവാഹിതയായത്.
ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തന്നെയാണ് മകളുടെ വിവാഹ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സെപ്തംബര്‍ 21 ഞായറാഴ്ച നടന്ന വിവാഹത്തിന്‍റെ വാര്‍ത്ത തിങ്കളാഴ്ചയോടെയാണ് ശൈഖ ബൊദൂർ പങ്കുവെച്ചത്.
Highlights: Sharjah Ruler’s granddaughter gets married, social media pours in with congratulations