0
മണാലി(Manali): ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചു. ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഭയം നിറഞ്ഞതായി. പിന്നാലെ മണൽ ചാക്കുകളിൽ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചാര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുളു, മണാലി തുടങ്ങിയ ഹിമാചൽപ്രദേശിന്റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്.
Highlights: Sandbags are supporting the flyovers on the Manali Highway.