തിരുവനന്തപുരം(THIRUVANATHAPURAM): ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, റാഷ് മോൻ, മനു, ഷിനാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.
കൂടാതെ, യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷം. ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. വിശ്വാസികളെ വഞ്ചിച്ച ദേവസ്വം ബോർഡും മന്ത്രിയും രാജിവക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Highlights: Sabarimala gold theft; Clashes at youth march