Saturday, December 6, 2025
E-Paper
Home Nationalബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും, ആർജെഡിയുമായി ധാരണ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും, ആർജെഡിയുമായി ധാരണ

by news_desk1
0 comments

ബിഹാർ(Bihar): നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും.
ആർജെഡിയുമായി ധാരണയിലെത്തി. മഹാസഖ്യത്തിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി.

58 സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നായിരുന്നു ആർജെഡിയുടെ നിലപാട് എന്നാൽ 60 സീറ്റുകൾ എങ്കിലും നൽകണമെന്ന് കോൺഗ്രസിന്റെ ആവശ്യം ആർജെഡി അംഗീകരിച്ചു.

ഇടതു മുന്നണികൾക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ നൽകും. ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ നിന്ന് മത്സരിക്കും. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സൂചനകളുണ്ട്.

ഇതിനിടെ 101 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ബീഹാർ റോഡ് വികസന മന്ത്രി നിതിൻ നബിൻ  പറഞ്ഞു.ഐആർസിടിസി അഴിമതി കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും എതിരെ കുറ്റം ചുമത്തിയതിൽ ബീഹാറിനെ കൊള്ളയടിച്ചവർ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി നിതിൻ നബീൻ പ്രതികരിച്ചു.

Highlights : RJD-Congress Seat-Sharing Bihar Assembly Elections

You may also like