ജൊഹാനസ്ബര്‍ഗ്(Johannesburg): ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്. അടുത്ത മാസം പാക്കിസ്ഥാനെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ ഡി കോക്കിനെ ഉള്‍പ്പെടുത്തി.
ഏകദിന ടീമിന് പുറമെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് 30-ാം വയസില്‍ ഡി കോക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 155 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഡി കോക്ക് 21 സെഞ്ചുറികളടക്കം 6770 റണ്‍സ് നേടിയിട്ടുണ്ട്.
ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: മാത്യു ബ്രീറ്റ്സ്കെ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കൊറ്റ്സി, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, ബ്ജോൺ ഫോർച്യൂയിൻ, ജോർജ് ലിൻഡെ, ക്വേന മഫാക, ലുങ്കി എൻബാഗഡി, നഖാബ പീറ്റർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, സിനെതെംബ ക്വെഷിലെ.
Highlights: Retirement decision reversed; De Kock in South African team