ജയ്പൂര്‍(Jaipur): ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ പ്രതിസന്ധി തുടരുന്നു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പിന്നാലെ ടീം സിഇഒ ജെയ്ക് ലഷ് മക്രം രാജിവച്ചു. 2017ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജനറല്‍ മാനേജരായ മക്രം 2021 മുതല്‍ സിഇഒ ആയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജസ്ഥാന്‍ ക്യാമ്പില്‍ രണ്ട് പ്രധാന രാജി നടന്നത്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങാന്‍ കാരണം ടീമിലെ ക്യാപ്റ്റന്‍സി തര്‍ക്കത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.
ദ്രാവിഡിന് ടീമില്‍ വലിയ ഉത്തരവാദിത്തം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം തുടരാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയത്.എന്നാല്‍ രാജസ്ഥാന്റെ ഭാവി നായകനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത മൂലമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ സീസണിലാണ് ദ്രാവിഡ് റോയല്‍സിന്റെ പരിശീലകനായത്.കേവലം ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചാണ് ദ്രാവിഡ് സ്ഥാനം രാജിവെച്ചത്.ടീമില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ടീം മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നു.
എന്നാല്‍ ഐപിഎല്ലില്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക എന്നത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ പോലെയാണെന്ന് ഒരു മുന്‍ ഐപിഎല്‍ പരിശീലകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.നിര്‍ണായക തീരുമാനങ്ങളില്‍ നിന്ന് ദ്രാവിഡിനെ അകറ്റി നിര്‍ത്താനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കമാണിതെന്നം ടീം തെരഞ്ഞെടുപ്പിലും ക്യപ്റ്റനെ തെരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും മുന്‍ പരിശീലകന്‍ വ്യക്തമാക്കി.
Highlights: Rajasthan Royals’ presidential crisis continues; Team CEO Jake Lashmacram resigns after Dravid