Saturday, December 6, 2025
E-Paper
Home Keralaരാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

by news_desk2
0 comments

പാലക്കാട്:(Palakkad)സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്.

നേരത്തെ കണ്ണാടിയിൽ സ്ഥാനാർഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ പ്രചാരണത്തിനും ഇറങ്ങിയിട്ടുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ നേതൃത്വം പ്രതികരിച്ചിട്ടില്ല.

ആഗസ്റ്റ് 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. വിവാദം കടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.

Highlights : Rahul Mamkoottathil again in congress venue

You may also like