Saturday, December 6, 2025
E-Paper
Home Keralaപാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി,തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ,സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് ആക്ഷേപം

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി,തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ,സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് ആക്ഷേപം

by news_desk2
0 comments

പാലക്കാട്:(Palakkad)  ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പൊട്ടിത്തെറി. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി.സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി.സ്വന്തം വാർഡിലെ സ്ഥാനാർഥിയ അറിഞ്ഞത് ഇന്നലെ വൈകിട്ട് 3നാണ്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല.തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി.ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു.പല പരിപാടികളിലേക്കും കാണിക്കാറില്ല . ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും    പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു

Highlights:prameela sasidhaean against bjp palakkad leadership

You may also like