വത്തിക്കാന്‍സിറ്റി:(Vatican City) നഗരങ്ങളില്‍ നിന്ന് സിനിമാശാലകള്‍ അപ്രത്യക്ഷമാകുന്നത് തടയണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്കര് ജേതാക്കളായ കേറ്റ് ബ്ലാന്‍ഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പെന്‍, സംവിധായകന് സ്പൈക്ക് ലീ തുടങ്ങിയവരാണ് വത്തിക്കാനിലെത്തിയത്.
സിനിമ കാണുന്ന ശീലം പൊതുവേ ഇല്ലാതാവുകയാണ്. സിനിമയുടെ സാമൂഹിക-സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
വേദനയെ ചൂഷണം ചെയ്യാനുള്ള ശീലം പുതുകാല സിനിമകള്‍ പുലര്‍ത്തുന്നതായും മാര്‍പാപ്പ പറഞ്ഞു. സംവിധായകരെയും നടന്മാരെയും മാത്രമല്ല, പിന്നണിയില്‍ അദ്യശ്യരായി അദ്ധാനിക്കുന്ന എല്ലാ തൊഴിലാളികളെയും മാര്‍പ്പാപ്പ പ്രശംസിച്ചു. സ്പൈക്ക് ലീ മാര്‍പാപ്പയ്ക്ക് ‘പോപ്പ് ലിയോ 14’ എന്നെഴുതിയ ബാസ്കറ്റ്പോള്‍ ജേഴ്സി സമ്മാനിച്ചു.
Highlights: Pope Leo XIV welcomed a group of the biggest names in Hollywood