Saturday, December 6, 2025
E-Paper
Home Nationalദില്ലി സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി; ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്താൻ ജാഗ്രത നിർദേശം

ദില്ലി സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി; ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്താൻ ജാഗ്രത നിർദേശം

by news_desk2
0 comments

ദില്ലി:(Delhi) ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു. അതേസമയം, ദില്ലി ന​ഗരത്തിൽ ഉടനീളം ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നിഗമനം. സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക്‌ പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന പൊലീസിനും ജാഗ്രത നിർദേശം നൽകി. 5 പൊലീസ് സംഘങ്ങളാണ് ദില്ലിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.

Highlights:PM visits blast victims

You may also like