Saturday, December 6, 2025
E-Paper
Home Nationalതമിഴ്‌നാട്ടില്‍ അരുംകൊല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

തമിഴ്‌നാട്ടില്‍ അരുംകൊല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

by news_desk2
0 comments

ചെന്നൈ:(Chennai) തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു

രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ പതിയിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുകയും നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നതായാണ് വിവരം. ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ ചൊവ്വാഴ്ച മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 Highlights: Plus two student killed by 21 years old man in tamilnadu

You may also like