Saturday, December 6, 2025
E-Paper
Home Keralaഇടപ്പള്ളി–മണ്ണുത്തി ടോൾ പിരിവിനെതിരെ പുതിയ ഹർജി; നിർമാണച്ചിലവിനേക്കാൾ അധികം തുക ഇതിനകം പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യം

ഇടപ്പള്ളി–മണ്ണുത്തി ടോൾ പിരിവിനെതിരെ പുതിയ ഹർജി; നിർമാണച്ചിലവിനേക്കാൾ അധികം തുക ഇതിനകം പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യം

by news_desk2
0 comments

എറണാകുളം:(Ernakulam)  ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും.

ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. മഴയിൽ പലയിടത്തും സർവീസ് റോഡുകൾ തകർന്നതും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് എൻഎച് എഐ നിലപാട് അറിയിച്ചതോടെ ടോൾ പിരിവ് നിർത്തുന്നതിൽ കോടതി ഇടപെട്ടില്ല.ട്രാഫിക് മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ NHAIക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

Highlights:Plea to stop toll collection on Edappally–Mannuthy route after recovery exceeds project cost

You may also like