Saturday, December 6, 2025
E-Paper
Home Keralaഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ‘Dr.’ എന്ന് ഉപയോഗിക്കരുത്- ഹൈക്കോടതി

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ‘Dr.’ എന്ന് ഉപയോഗിക്കരുത്- ഹൈക്കോടതി

by news_desk
0 comments

കൊച്ചി(Kochi):ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ‘ഡോ.’ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ ‘ഡോ.’ എന്ന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിക്കുകയും ചെയ്തു.

ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാതെ ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നീക്കം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (IAPMR) സ്വാഗതം ചെയ്തു. ഉത്തരവ് മെഡിക്കൽ പ്രൊഫഷന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതായും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ മറ്റ് ആരോഗ്യ വിദഗ്ധരുടെ യഥാർഥ പങ്കിനെക്കുറിച്ച് വ്യക്തത നൽകുന്നതായും IAPMR പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Highlights: Physiotherapists and occupational therapists are not doctors, ‘Dr.’ should not be used – High Court

You may also like