Saturday, December 6, 2025
E-Paper
Home Keralaപെരിങ്ങമല സഹകരണ സംഘം അഴിമതി; ബിജെപി നേതാക്കൾ കുരുക്കിൽ; എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

പെരിങ്ങമല സഹകരണ സംഘം അഴിമതി; ബിജെപി നേതാക്കൾ കുരുക്കിൽ; എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ ബിജെപി നേതാക്കൾ കുരുക്കിൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം. എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്.

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം.

നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായി. ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാനാണ് ഉത്തരവ്. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം.

പതിനാറംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിര്‍ദേശം. ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം. സഹകരണ ചട്ടം ബിജെപി നേതാക്കൾ ലംഘിച്ചു. ഇതേ നേതാക്കളാണ് തിരുമല അനിലിനെ കൈവിട്ടത്. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയിൽ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം. തുടർന്ന് ഗത്യന്തരമില്ലാതെ അനിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിനും ബിജെപി ബാങ്കിൽ നിന്ന് പണം കിട്ടാനുണ്ട്.

 Highlights : periganmala coperative bank scam bjp leaders fined

You may also like