തിരുവനന്തപുരം(Thiruvanathapuram): നെല്ല് സംഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകരുടെ വികാരം ന്യായമാണ്. സർക്കാർ കർഷകരുടെ വികാരത്തിനൊപ്പമാണ്. വിഷയത്തിൽ മില്ലുടമകളെ വിമർശിച്ച മന്ത്രി നെല്ല് വില കുറച്ചുകിട്ടാനുള്ള തന്ത്രമാണെന്നും വിമർശിച്ചു. പാലക്കാട് സംഭരണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കും. ഇന്ന് തന്നെ സംഭരണം തുടങ്ങാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നമസ്തേ കേരളം പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Highlights:Paddy procurement crisis: ‘Problem will be resolved within 2 days, government supports farmers’ sentiments’: Minister GR Anil