പാലക്കാട്(Palakkad): വാണിയംകുളം ഡിവൈഎഫ്ഐ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രദേശവാസിയായ രാജുവാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. വിനേഷ് ബാറിൽ ഉണ്ടെന്ന് പ്രതികളെ അറിയിച്ചത് രാജുവാണ്. ഷൊർണൂർ ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി രാഗേഷ് ഇപ്പോഴും ഒളിവിലാണ്.
സംഭവത്തിൽ പിടിയിലായ ഇന്നലെ റിമാൻഡിലായ ഹാരിസുമായി ബന്ധമുളള ബസ് ഡ്രൈവറാണ് രാജു. വാണിയംകുളത്തെ ഒരു ബാറിൽ വിനേഷ് ഉണ്ടെന്നുള്ള കാര്യം ഫോട്ടോയെടുത്ത് ഹാരിസിനെ വിവരമറിയിച്ചത് രാജുവാണ്. രാജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഗൂഢാലോചനയിൽ രാജുവിന് പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
രാജുവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അനുഭാവി മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ കസ്റ്റഡിയിൽ തുടരുകയാണ്. കേസിലെ മുഖ്യപ്രതി രാഗേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.
പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് DYFI നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനീഷിന്റ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ. അതെ സമയം കേസിലെ മുഖ്യ പ്രതിയായ ഒളിവിൽ കഴിയുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി രാകേഷിനെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേരെ ഇന്ന് പ്രതി ചേർത്തേക്കും. സംഭവത്തിൽ സി രാകേഷ്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെയാണ് പാർട്ടിയിൽ നിന്നും സിപിഐ എം ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
Highlights: One more person arrested in Vaniyamkulam DYFI attack