0
അടിമാലി(ADIAMLI): കനത്തമഴയിൽ വീടിന് സമീപം മണ്ണിടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ചൂരക്കെട്ടൻ ഉന്നതിയിലെ മാങ്കോളിക്കൽ അരുണി(37)ന്റെ മുകളിലേക്കാണ് മൺതിട്ട ഇടിഞ്ഞ് വീണത്. ചൊവ്വ രാത്രി എട്ടിനാണ് അപകടം. വീട്ടിനു ള്ളിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.
മൊബൈൽ ഫോൺ കയ്യിലുണ്ടായിരുന്നതിനാൽ സമീപത്ത് താമസിക്കുന്ന ബന്ധുവിനെ വിളിച്ച് വിവരം അറിയിച്ചു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രദേശവാസികൾ ചേർന്ന് രക്ഷപെടുത്തി. നിസ്സാര പരിക്കേറ്റ അരുണിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Highlights: One injured in landslide in Adimalai