തിരുവനന്തപുരം(Thiruvananthapuram): ആഗോള അയപ്പ സംഗമത്തിനായി ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്ന വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനുള്ള പണം കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണെന്നും ബോർഡ് വ്യക്തമാക്കുന്നു. സർപ്ലസ് ഫണ്ടിലെ തുക ചെലവാക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ടെന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.
റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സസ് എന്ന ശീർഷകത്തിലാണ് ഇത്തരത്തിൽ തുക വകയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ ഒരു പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിനായുള്ള വരവും ചെലവും ഈ അക്കൗണ്ട് മുഖാന്തരം ആണ് കൈകാര്യം ചെയ്തു വന്നത്. സർപ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയിൽനിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല –ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
Highlights: Not a single rupee from the surplus fund has been used for the global Ayyappa Sangam; Travancore Devaswom Board