Saturday, December 6, 2025
E-Paper
Home Highlightsമൂന്നാമതും എല്‍ഡിഎഫ് സർക്കാർ വരുമെന്ന് ഉറപ്പ്, സാമുദായിക സംഘടനകൾ സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്ന്എം വി ഗോവിന്ദന്‍

മൂന്നാമതും എല്‍ഡിഎഫ് സർക്കാർ വരുമെന്ന് ഉറപ്പ്, സാമുദായിക സംഘടനകൾ സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്ന്എം വി ഗോവിന്ദന്‍

by news_desk1
0 comments

തിരുവനന്തപുരം(Thiruvananthapuram): സാമുദായിക സംഘടനകൾ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി. എംവിഗോവിന്ദന്‍ പറഞ്ഞു. മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണ്കേരളത്തിൽ വികസനത്തിന്‍റെ  പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കൽ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 

ഇടതുപക്ഷത്തിന്‍റെ  മൂന്നാം ടേമിലേക്കു സ്വാഗതം  അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമുദായിക സംഘടനകൾ ഉൾപ്പെടെ,രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ  ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തിൽ അണിചേരാൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Highlights: MV Govindan assures LDF government will come for the third time, says communal organizations support CPM

You may also like