Saturday, December 6, 2025
E-Paper
Home Sportsനെയ്മറെ പിന്നിലാക്കി അസിസ്റ്റുകളിൽ ലോക റെക്കോര്‍ഡിട്ട് മെസി, ഗോളടിയില്‍ റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

നെയ്മറെ പിന്നിലാക്കി അസിസ്റ്റുകളിൽ ലോക റെക്കോര്‍ഡിട്ട് മെസി, ഗോളടിയില്‍ റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

by news_desk1
0 comments

ന്യൂജേഴ്സി(New Jersey): രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. പ്യൂ‍ർട്ടോ റിക്കോയ്ക്കെതിരായ സൗഹൃദ മത്സരം അര്‍ജന്‍റീന 6-0ന് ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. ഇതോടെ രാജ്യാന്തര ഫുട്ബോളില്‍ മെസി നല്‍കിയ അസിസ്റ്റുകളുടെ എണ്ണം 60 ആയി.

58 അസിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ബ്രസീല്‍ താരം നെയ്മറെയും മുന്‍ അമേരിക്കന്‍ താരം ലണ്ടൻ ഡൊണോവനെയുമാണ് മെസി മറികടന്നത്.

പ്യൂര്‍ട്ടോ റിക്കോക്കെതിരെ ഗോളടിച്ചില്ലെങ്കിലും അലക്സി മക് അലിസ്റ്ററിനും ലൗതാരോ മാര്‍ട്ടെനെസിനും ഗോളിലേക്ക് വഴിയൊരുക്കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. പ്രഫഷണൽ കരിയറിൽ 400 അസിസ്റ്റുകളെന്ന മാന്ത്രിക സംഖ്യയിലെത്താന്‍ മെസിക്കിനി 3 അസിസ്റ്റുകള്‍ കൂടി മതി.

പ്യൂര്‍ട്ടോ റിക്കോക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്‍റീനക്കായി അലക്സി മക് അലിസ്റ്ററും ലൗതാരോ മാര്‍ട്ടിനെസും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ഗോണ്‍സാലോ മൊണ്ടിയേലും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തു. പ്യൂര്‍ട്ടോ റിക്കോയുടെ സ്റ്റീവന്‍ എച്ചെവെരിയയുടെ സെല്‍ഫ് ഗോള്‍ അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക തികച്ചു.

Highlights: Messi breaks world record in assists, surpasses Neymar, Ronaldo sets record in goals

You may also like