ലക്നോ(Lucknow): ഇന്ത്യ എ ടീമിനെതിരെ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ഓസീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് എന്ന നിലയിലാണ്.
ടോഡ് മര്‍ഫി (29), ഹെന്ററി തോണ്ടണ് (10) എന്നിവരാണ് ക്രീസില്‍. ജാക് എഡ്വേര്‍ഡ്സ് (88), നതാന്‍ മക്സ്വീനി (74) എന്നിവർ അർധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കുവേണ്ടി ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതര്‍ അഞ്ച് വിക്കറ്റ് നേടി.
കഴിഞ്ഞ മത്സരം നയിച്ച ശ്രേയസ് അയ്യര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ധ്രുവ് ജുറലാണ് ക്യാപ്റ്റന്‍. സുതറിന് പുറമെ ബ്രാര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Highlights: Manav Sutter takes five wickets; Australia in a precarious position