തിരുവനന്തപുരം(Thiruvananthapuram): തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ചതിലുള്ള പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച ഹിയറിംഗ് നടത്തും.
രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനഹിതം ഓഫീസിലെ ഒന്നാം നിലയിലുള്ള കോർട്ട് ഹാളിലാണ് ഹിയറിംഗ്.
സെപ്റ്റംബർ 19ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിൽ പങ്കെടുക്കാം.
Highlights: Local election; Hearing on Wednesday