Saturday, December 6, 2025
E-Paper
Home Keralaതദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്ന് റിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്ന് റിപ്പോർട്ട്

by news_desk2
0 comments

പാലക്കാട്:(Palakkad) തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാ‌ട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്.

Highlights:local body election bjp has no candidates in 43 wards across-11 panchayat palakkad

You may also like