Saturday, December 6, 2025
E-Paper
Home Sportsമിശിഹായെ വരവേൽക്കാൻ കേരളം! അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

മിശിഹായെ വരവേൽക്കാൻ കേരളം! അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

by news_desk2
0 comments

കൊച്ചി:(Kochi) കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്.

ദിവസങ്ങൾക്ക് മുൻപാണ്‌ കേരളത്തിലെത്തുന്ന അർജന്റീന ടീമിന് എതിരാളികളായി ഓസ്‌ട്രേലിയ ടീം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ഓസീസിന് ആശ്വാസമായി.

അതേസമയം കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും.

Highlights: Lionel Messi Kerala Visit; Argentina Vs Australia Football match Date announced

You may also like