Saturday, December 6, 2025
E-Paper
Home Keralaബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍, പ്രതിഷേധവുമായി ബിഎൽഒമാര്‍

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍, പ്രതിഷേധവുമായി ബിഎൽഒമാര്‍

by news_desk2
0 comments

കോഴിക്കോട്:(Kozhikode) കോഴിക്കോട് എസ്ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎൽഎഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. കോഴിക്കോട് സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.പിഡബ്ല്യുഡി സീനിയർ ക്ലർക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്നാണ് നോട്ടീസിൽ പറയുന്നത്. 984 വോട്ടർമാരിൽ 390 പേർക്കാണ് ബിഎൽ ഒ ഫോം നൽകിയതെന്നും നോട്ടീസിൽ പറയുന്നു. നവംബര്‍ 13ന് നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിലുള്ളത്.

അതേസമയം, എസ്ഐആര്‍ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ ബിഎൽ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എൻജിഒ അസോസിയേഷന്‍റെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.

Highlights:kozhikode sub collector issues show cause notice to blo

You may also like