Saturday, December 6, 2025
E-Paper
Home Keralaഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കെജിഎംസിറ്റിഎ

ഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കെജിഎംസിറ്റിഎ

by news_desk1
0 comments

തിരുവനന്തപുരം(Thiruvanathapauram): ഒക്ടോബർ 20 തിങ്കളാഴ്ച മുതൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും ഒപി നിർത്തിവച്ചു സമരം ചെയ്യുമെന്ന് കെജിഎംസിറ്റിഎ. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് സമരം നടത്തി വരുന്നത്.

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിവരുന്ന സമരം ശക്തമാക്കുന്നു. 4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്നവയാണ്. ഇതിനോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജുകളിലേക്ക് അശാസ്ത്രീയമായ താൽക്കാലിക പുനർവിന്യാസത്തിലൂടെ ഡോക്ടർമാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കൽ കമ്മീഷൻ ൻ്റെയും കണ്ണിൽ പൊടിയിടുന്ന സമ്പ്രദായം ആണെന്നും അതിനു പകരം ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണം എന്നും കെജിഎംറ്റിഎ ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്.

Highlights: KGMCTA says it will boycott OPs in all medical colleges from October 20th

You may also like